Kerala

കാണാതായ ആളുടെ മൃതദേഹം ദേഹത്ത് കരിങ്കല്ല് കെട്ടിയ നിലയിൽ പാറമടയിൽ കണ്ടെത്തി

കോതമംഗലം: ഓടക്കാലി, അശമന്നൂർ തലപ്പുഞ്ചയിൽ നിന്ന് അഞ്ചു ദിവസം മുൻപു കാണാതായ ആളെ വീടിനടുത്തുള്ള പാറമടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അശമന്നൂർ തലപ്പുഞ്ച വെട്ടുവേലിക്കുടി വി.വി. പൗലോസിന്‍റെ (71) മൃതദേഹമാണ് കണ്ടെത്തിയത്.

സെപ്റ്റംബർ 30 മുതൽ ഇദ്ദേഹത്തെ കാണാതായെന്ന് മകൻ കുറുപ്പംപടി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് 150 മീറ്റർ അകലെയുള്ള പാറമടയിലെ വെള്ളത്തിൽ ശനിയാഴ്ച മകൻ എബി മൃതദേഹം കണ്ടത്. ദേഹത്ത് കരിങ്കല്ല് കെട്ടിയ നിലയിലായിരുന്നു.

ശാസ്ത്രീയ അന്വേഷണ വിഭാഗം പരിശോധന നടത്തിയ ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: ലീല. മക്കൾ: എബി, ബേസിൽ (കാനഡ). മരുമകൾ: ഷെറിൻ.

See also  വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനൽ ക്ലിയറൻസ്

Related Articles

Back to top button