Kerala

വിഇഎച്ച് ഗ്ലോബല്‍ വൈദ്യുതി കരാര്‍; റെഗുലേറ്ററി കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് കെഎസ്ഇബി ഇന്ന് മറുപടി നല്‍കും

വിഇഎച്ച് ഗ്ലോബല്‍ വൈദ്യുതി കരാറില്‍ റെഗുലേറ്ററി കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് കെഎസ്ഇബി ഇന്ന് മറുപടി നല്‍കും. വൈദ്യുതി വാങ്ങിയത് അടിയന്തര സാഹചര്യത്തില്‍ ആണെന്നാണ് വിശദീകരണം. നാല് രൂപ നിരക്കില്‍ അന്ന് കാറ്റില്‍ നിന്നുള്ള വൈദ്യുതി ലഭ്യമായിരുന്നില്ലെന്നും കെഎസ്ഇബിയെ അറിയിക്കും. ഉഭയകക്ഷി കരാറിലേക്ക് കടക്കാന്‍ ഉണ്ടായ സാഹചര്യം രാജസ്ഥാന്‍ ഉള്‍പ്പടെ കരാറില്‍ ഏര്‍പ്പെട്ടത് ചൂണ്ടിക്കാട്ടി വിശദീകരിക്കും. നേരത്തെ വിഷയത്തില്‍ കെഎസ്ഇബി പെറ്റീഷന്‍ പോയപ്പോള്‍ ഏതാണ്ട് 15ല്‍ അധികം ചോദ്യങ്ങള്‍ റെഗുലേറ്ററി കമ്മീഷന്‍ ചോദിച്ചിരുന്നു.

ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ മുന്‍കൂര്‍ അനുമതി ഇല്ലാതെ വിഇഎച്ചില്‍ നിന്ന് എങ്ങനെ വൈദ്യുതി വാങ്ങി എന്ന് ചോദിക്കുമ്പോള്‍ കൃത്യമായ മറുപടി നല്‍കേണ്ടതുണ്ട്. എല്‍നിനോ പ്രതിഭാസം അടക്കം ചൂണ്ടിക്കാട്ടിയാണ് അന്ന് അടിന്തര സാഹചര്യം ഉണ്ടായിരുന്നു എന്ന് കെഎസ്ഇബി വിശദീകരണം നല്‍കുന്നത്. ഒക്ടോബര്‍ മാസത്തില്‍ പവര്‍ കട്ടിലേക്ക് കടക്കേണ്ടി വരും എന്ന സഹചര്യം മുൻനിര്‍ത്തിയാണ് അടിയന്തര നടപടികളിലേക്ക് കടക്കേണ്ടി വന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്ന നടപടി സ്വീകരിച്ചതെന്നും കെഎസ്ഇബി വാദമുയര്‍ത്തുന്നുണ്ട്. നാല് രൂപയ്ക്കും ആറ് രൂപയ്ക്കുമൊക്കെ കാറ്റില്‍ നിന്നുള്ള വൈദ്യുതി കിട്ടുന്ന സാഹചര്യത്തില്‍ എന്തിനാണ് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതെന്നായിരുന്നു റെഗുലേറ്റി കമ്മീഷന്റെ ചോദ്യം. എന്നാല്‍ ആ സമയം അത് ലഭ്യമായിരുന്നില്ലെന്നാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്.

സാധാരണ നിലയില്‍ ഉഭയകക്ഷി കരാറിലേക്ക് കെഎസ്ഇബി കടക്കാറില്ല. അങ്ങനെയിരിക്കെ എന്തിനാണ് ഒരു ബൈലാറ്ററല്‍ കരാര്‍ എന്ന ചോദ്യവും കമ്മീഷന്‍ ഉയര്‍ത്തിയിരുന്നു. രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രതിസന്ധി സമയങ്ങളില്‍ ബൈലാറ്ററല്‍ കരാറില്‍ എര്‍പ്പെട്ടിട്ടുണ്ടെന്നാണ് കെഎസ്ഇബി ഇതിന് മറുപടിയായി പറയുന്നത്. ഒക്ടോബറില്‍ ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടാകുമെങ്കിലും സെപ്റ്റംബര്‍ 22നാണ് ഓര്‍ഡറില്‍ ഒപ്പുവെക്കുന്നത്. ആ സമയത്ത് റെഗുലേറ്ററി കമ്മീഷനെ അറിക്കാമായിരുന്നില്ലേ എന്നാണ് കമ്മീഷന്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. എന്നാല്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായി 15 ദിവസത്തിനുള്ളല്‍ റെഗുലേറ്ററി കമ്മീനെ അറിയിച്ചാല്‍ മതിയെന്നും വാക്കാല്‍ ഈ വിഷയം അറിയിച്ചിരുന്നു എന്നുമാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. എന്നാല്‍ രേഖാമൂലം തന്നെ ഇതില്‍ മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ പറയുന്നത്. എന്നാല്‍ വാക്കാല്‍ അറിയിച്ചെങ്കിലും പെറ്റീഷന്‍ നല്‍കുന്നതില്‍ ഒന്നര മാസത്തെ കാലതാമസം ഉണ്ടായിട്ടുണ്ട് എന്നത് കെഎസ്ഇബി സമ്മതിക്കുന്നുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

See also  നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു: അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി

Support

Related Articles

Back to top button