Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ‌ഫ്യൂസ് ഊരിയ സംഭവം; പ്രതി കേരളം വിട്ടെന്ന് പൊലീസ്

പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിനെ ഫ്യൂസ് ഊരിയ പ്രതി കേരളം വിട്ടതായി പൊലീസ്. ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. കൈതാരം നോർത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസാണ് ഊരിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സമീപത്തുള്ള ഒരു സ്ത്രീയും ഇയാളെ കണ്ടിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോൾ പ്രതി വീടിനു പുറകിലൂടെ ഇറങ്ങി ഓടി.

കെഎസ്ഇബി ഏഴിക്കര സെക്ഷൻ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം. പറവൂർ സെക്ഷനിലെ പെരുമ്പടന്ന എട്ടിയോടം, ഏഴിക്കര സെക്ഷനിലെ ചാക്കാത്തറ, ആവുട്ടി എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയതായി നേരത്തേ പരാതി ഉയർന്നിരുന്നു.

മേഖലയിൽ മണിക്കൂറുകളോളമാണ് വൈദ്യുതി നിലച്ചത്. വൈദ്യുതി മുടക്കാൻ ശ്രമിക്കുന്നത് സിപിഎമ്മാണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. എന്നാൽ കൈതാരത്തെ ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസ് ബന്ധമുള്ളയാളാണെന്ന് സിപിഎം പ്രവർത്തകർ ആരോപിക്കുന്നത്.

See also  കളമശ്ശേരിയിൽ പള്ളി പ്രവേശന കവാടത്തിലെ മാതാവിന്റെ രൂപക്കൂട് തകർത്ത നിലയിൽ

Related Articles

Back to top button