Kerala

കളമശ്ശേരിയില്‍ അതിക്രമം നേരിട്ട യുവതിയുടെ ഭര്‍ത്താവ്

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ കൂട്ടബലാത്സംഗം നേരിട്ട യുവതി ആരെയും തിരിച്ചറിയാത്ത നിലയിൽ ഗുരുതരാവസ്ഥയിലെന്ന് ഭർത്താവ്. ഭാര്യ നേരിട്ടത് ക്രൂരമായ പീഡനം. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ തടഞ്ഞു. താൻ വീട്ടിൽ വരുമ്പോൾ യുവതി എഴുന്നേറ്റു നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഐസ് ക്രീമിലാണ് പ്രതികൾ മയക്കുമരുന്ന് നൽകിയത്. നാലിൽ കൂടുതൽ പ്രതികളുണ്ടെന്നും യുവതിയുടെ ഭർത്താവ് പറയുന്നു. യുവതി കടുത്ത ട്രോമയിലാണെന്നും ഭർത്താവ് പറഞ്ഞു.

ബിയർ കുപ്പി തല്ലിപൊട്ടിച്ച് കൈ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി രക്ഷപ്പെട്ട് വന്നതെന്ന് ഭർത്താവ് പറഞ്ഞു. യുവതിയുടെ ഫോണും പ്രതികളുടെ പക്കലായിരുന്നുവെന്ന് അദേഹം പറഞ്ഞു. അവിടെയുണ്ടായിരുന്ന യുവതി വരെ ചൂഷണം ചെയ്‌തെന്ന് ഭർത്താവ് പറഞ്ഞു. കേസിൽ രണ്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. പിടിയിലാകാനുള്ള രണ്ട് പേർക്ക് ആയി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പിടിയിലാകാനുള്ളവരിൽ ഒരാൾ സ്ത്രീയാണ്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ഉണ്ടെങ്കിലും മൊബൈൽ ഫോൺ ഉൾപ്പെടെ സ്വിച്ച്ഡ് ഓഫ് ആണ്.

പിടിയിലാകാൻ ഉള്ളതിൽ ഒരു സ്ത്രീയും ഉണ്ട്. പ്രതികൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. ഒരാൾക്ക് നാല് സ്പാ ഉള്ളതായി സൂചനയുണ്ട്. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ പൊലീസിൽ പരിശോധിക്കുകയാണ്. സ്പായിലെ മാനേജർ പോസ്റ്റിലേക്കുള്ള ഒഴിവിലേക്ക് ഒഎൽഎക്സ് പരസ്യം കണ്ടാണ് യുവതി പ്രതികളെ സമീപിക്കുന്നത്. ഇന്റർവ്യൂന് ശേഷം സെലക്ട് ആയി എന്ന് പറഞ്ഞ് വീണ്ടും വിളിച്ചു വരുത്തിയായിരുന്നു പീഡനം.

See also  കേരളത്തെ കേവല ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

Related Articles

Back to top button