Kerala

ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് പിഎച്ച്ഡി ഇല്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: സീമാറ്റിലെ താത്കാലിക നിയമന വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സീമാറ്റില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയ്ക്ക് വേണ്ട യോഗ്യത കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന്റെ ഭാര്യയ്ക്കില്ല. പിഎച്ച്ഡിയാണ് തസ്‌കയ്ക്ക് വേണ്ട യോഗ്യത. എന്നാല്‍ ആര്‍ എസ് ഷാനി നിലവില്‍ പിഎച്ച്ഡി സ്‌കോളറാണ്.

ഡിസംബറില്‍ പ്രബന്ധം അവതരിപ്പിക്കുമെന്നാണ് സീമാറ്റ് വ്യക്തമാക്കുന്നത്. വേണ്ടത്ര യോഗ്യതയുളളതുകൊണ്ടാണ് ഇവരുടെ നിയമനമെന്നായിരുന്നു സീമാറ്റ് ഡയറക്ടര്‍ ആര്‍ അരുണ്‍കുമാറിന്റെ വാദം.

യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 12 പേരെയാണ് അപേക്ഷ ക്ഷണിക്കാതെ സീമാറ്റിൽ നിയമിച്ചതെന്ന് വാർത്ത വന്നിരുന്നു. ബയോഡേറ്റ ചോദിച്ചു വാങ്ങി നിയമനം നടത്തുകയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ മാത്രം അഞ്ച് പേര്‍ക്ക് നിയമനം ലഭിച്ചു. അസിസ്റ്റന്റ് പദവിയില്‍ നാല് പേരെയാണ് നിയമിച്ചത്. അറ്റന്‍ഡര്‍ തസ്തികയില്‍ മൂന്ന് പേരെ നിയമിച്ചതായും കണ്ടെത്തിയിരുന്നു.

നിയമനം ലഭിച്ചവരെല്ലാം കോണ്‍ഗ്രസ്- ലീഗ് ബന്ധമുളളവരാണ് എന്നതാണ് മറ്റൊരു വസ്തുത. നിയമന കാര്യം ആര്‍ അരുണ്‍കുമാര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സീമാറ്റില്‍ റിസര്‍ച്ച് ഓഫീസറായാണ് കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന്റെ ഭാര്യയ്ക്ക് നിയമനം ലഭിച്ചത്. അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി നിയമനം നല്‍കുകയായിരുന്നു എന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഒഴിവ് വന്ന സമയത്ത് ബയോഡാറ്റ ലഭിച്ചപ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കുകയായിരുന്നുവെന്നാണ് വിഷയത്തില്‍ സീമാറ്റ് അധികൃതര്‍ പ്രതികരിച്ചത്.

അനധികൃത നിമയനങ്ങള്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. ബിആര്‍എം ഷെഫീറിന്റെ ഭാര്യയുടെ നിയമന വിവാദത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം സീമാറ്റ് തേടിയിരുന്നു. ചട്ടവിരുദ്ധമായി നിയമനം നടത്തിയതിനാല്‍ തുടരാന്‍ അനുവദിക്കണമോയെന്നാണ് വകുപ്പിനോട് ആരാഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശനാണ് ആര്‍ അരുണ്‍ കുമാറിനെ സീമാറ്റ് കേരള ഡയറക്ടറായി നിര്‍ദേശിച്ചത്.

See also  നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഇന്ന് വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകും

Related Articles

Back to top button