Kerala

കാലിത്തീറ്റ വിലവർധനയിൽ പ്രതിഷേധം; റോഡിൽ പാൽ ഒഴുക്കി ക്ഷീരകർഷകർ

കാലിത്തീറ്റയുടെ അമിതമായ വിലവർധനയിൽ പ്രതിഷേധിച്ച് ക്ഷീരകർഷകർ റോഡിൽ പാൽ ഒഴുക്കി സമരം നടത്തി. ചെറുവള്ളി ക്ഷീരോൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിലായിരുന്നു പ്രതിഷേധം.

കാലിത്തീറ്റയുടെ വില വർധിക്കുന്നതിനനുസരിച്ച് പാലിന്റെ വിലയും ആനുപാതികമായി ഉയർത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിസന്ധിയിലായ ക്ഷീരകർഷകരെ തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

യോഗ്യരായ ക്ഷീരകർഷകർക്ക് മാസംതോറും രണ്ട് ചാക്ക് കാലിത്തീറ്റ പകുതി വിലയ്ക്ക് നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ചെറുവള്ളി ക്ഷീരോൽപാദക സംഘം പ്രസിഡന്റ് ലാജി മാടത്താനികുന്നേൽ, ബിജു പനച്ചിക്കൽ, രാജേഷ് വടക്കേടത്ത്, അനിൽ തള്ളക്കയം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  പൊലീസിന് എതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി.വി.അൻവർ; സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയര്‍മാരായ സ്ത്രീകളെ പൊലീസ് പീഡിപ്പിച്ചു

Related Articles

Back to top button