Kerala

ജീവനൊടുക്കാൻ ശ്രമം; ട്രെയിൻ വരുന്നതുകണ്ട് പാളത്തിൽ നിന്ന് മാറാൻ ശ്രമിക്കവെ മാവേലിക്കരയിൽ രണ്ട് വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു: അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

മാവേലിക്കര: രണ്ട് വയസുകാരൻ ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരേ കൊലക്കുറ്റത്തിന് കേസ്. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്‍റെ മകൻ അക്ഷിതിന്‍റെ മരണത്തിലാണ് അമ്മ അഖില (31)യ്ക്കെതിരേ കേസെടുത്തത്. കുട്ടിയുമായി ആത്മഹത്യ ചെയ്യാൻ അഖില ശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്.

ശനിയാഴ്ച വൈകിട്ട് 6.45ന് ളാഹ റെയിൽവേ ഗെറ്റിനു സമീപമായിരുന്നു അപകടമുണ്ടായത്. കോട്ടയം ഭാഗത്തേക്കുപോയ ട്രെയിനാണ് ഇടിച്ചത്. ജീവനൊടുക്കാനുള്ള ഉദ്ദേശത്തോടെയാണ് അഖില ട്രാക്കിന് നടുവിൽ നിന്നത്. ട്രെയിൻ‌ അടുത്തേക്ക് വരുന്നതുകണ്ട് മാറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് ആർപിഎഫ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അഖില. അഖിലയുടെ മാനസികാരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അഖിലയുടെ മൂത്ത മകൾ കഴിഞ്ഞ വർഷം വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചിരുന്നു.

See also  കൊല്ലത്ത് വിവാഹത്തിൽ പങ്കെടുക്കാനിറങ്ങിയ യുവാക്കളെ കമ്പിവടികൊണ്ട് ആക്രമിച്ചു; എട്ട് പേർ അറസ്റ്റിൽ

Related Articles

Back to top button