Kerala

ഗ്യാനേഷ് കുമാറിനെതിരായ അഞ്ച് കുറ്റങ്ങൾ വായിച്ച് പ്രതീകാത്മക ഇംപീച്ച്മെന്റ് നടത്തി അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം

കൊച്ചി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കേരള ഹൈക്കോടതി പരിസരത്ത് അഭിഭാഷകർ പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സാണ് പ്രതിഷേധം നടത്തിയത്. ഗ്യാനേഷ് കുമാറിനെതിരായ അഞ്ച് കുറ്റങ്ങൾ വായിച്ച ശേഷം പ്രതീകാത്മക ഇംപീച്ച്മെന്റോടെയാണ് പ്രകടനം നടന്നത്. ഹൈക്കോടതി പരിസരത്തെ പ്രതിഷേധത്തിന് ഹൈക്കോടതി റജിസ്ട്രാർ ജനറൽ അനുമതി നിഷേധിച്ചിരുന്നു.

ഹൈക്കോടതി പരിസരം പ്രത്യേക സുരക്ഷാ മേഖലയുടെ ഭാഗമാണെന്നും, ക്ഷേത്രപ്രകടനത്തിന് അനുമതി തേടിയിട്ടോ നൽകിയിട്ടു ഇല്ല എന്നും ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ കേരളത്തിലെ 88 കോടതി  കേന്ദ്രങ്ങളിൽ നിന്നുള്ള  അഭിഭാഷക പ്രതിനിധികൾ പങ്കെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി പങ്കെടുപ്പിച്ച സെമിനാറിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഓൺലൈനായി പങ്കെടുത്ത് സംസാരിച്ചു.

See also  7 ജില്ലകളിൽ യെല്ലോ അലർട്ട്; 40 കി.മീ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത

Related Articles

Back to top button