Kerala
പാലക്കാട്ട് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം, ട്രാക്കില്‍ സിമന്റ് ചാക്കും കോണ്‍ക്രീറ്റ് കഷ്ണങ്ങളും; ഒരാള്‍ പിടിയില്‍

പാലക്കാട്: പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഭാരമുള്ള വസ്തുക്കള്‍ വെച്ച് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം. ഒറ്റപ്പാലം-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മൂന്നിടങ്ങളിലാണ് ഇത്തരത്തില്‍ ഭാരമുള്ള വസ്തുക്കള്‍ ട്രാക്കില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10.30നും 11.30നും ഇടയിലാണ് സംഭവം.
മാന്നനൂര്‍, കാരക്കാട് എ കാബിന് പരിസരം, ഇതുകൂടാതെ മറ്റൊരു ഇടത്തും സമാനമായ രീതിയില്‍ ട്രാക്കില്‍ ഭാരമുള്ള വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. കോണ്‍ക്രീറ്റ് സ്ലാബും, റെയില്കഷ്ണവും, ഒരു ചാക്കില്‍ കട്ടപിടിച്ച സിമന്റും ആര്‍പിഎഫ് കണ്ടെടുക്കുകയുണ്ടായി. സംഭവസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്.



