Kerala

പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി

തിരുവനന്തപുരം: പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി. ഇതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. കനത്ത മഴയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്നു പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

ബിലാസ്പൂര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിന്‍ എന്‍ജിന്റെ നാല് വീലുകള്‍ പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പരശുറാം എക്‌സ്പ്രസ്സ് ഉള്‍പ്പെടെ വൈകും. മൂന്ന് ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. താംബരം-തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (06163), മധുര-പുനലൂര്‍ എക്‌സ്പ്രസ് (16729), താംബരം-തിരുവനന്തപുരം സെന്‍ട്രല്‍ അമൃത് ഭാരത് എക്‌സ്പ്രസ് (16121) എന്നീ ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്.

നിലവധി ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.പുറപ്പെടാന്‍ വൈകുന്ന ട്രെയിനുകള്‍1. ട്രെയിന്‍ നമ്പര്‍ (16650) കന്യാകുമാരി-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്, ട്രെയിന്‍ നമ്പര്‍ (56102) നാഗര്‍കോവില്‍ ജംഗ്ഷന്‍-പുനലൂര്‍ പാസഞ്ചര്‍, 3. ട്രെയിന്‍ നമ്പര്‍ (56306) തിരുവനന്തപുരം-നോര്‍ത്ത് നാഗര്‍കോവില്‍ ജംഗ്ഷന്‍ പാസഞ്ചര്‍, 4. ട്രെയിന്‍ നമ്പര്‍ (56705) പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍, 5. ട്രെയിന്‍ നമ്പര്‍ (16122) തിരുവനന്തപുരം-സെന്‍ട്രല്‍ താമ്പരം എക്‌സ്പ്രസ്. വൈകിയേക്കാവുന്ന ദീര്‍ഘദൂര ട്രെയിനുകള്‍: 1. ട്രെയിന്‍ നമ്പര്‍ (16128) ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, 2. ട്രെയിന്‍ നമ്പര്‍ (16381) പൂനെ-കന്യാകുമാരി എക്‌സ്പ്രസ്.

See also  ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം ലഭിക്കണം; രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

Related Articles

Back to top button