Kerala

കോഴിക്കോട് കൂടരഞ്ഞിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു: ഏഴ് പേരുടെ നില ഗുരുതരം

കോഴിക്കോട്: കൂടരഞ്ഞി – കക്കാടംപൊയില്‍ റൂട്ടില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. മാറാട് സ്വദേശി സായന്ത് ആണ് മരിച്ചത്.ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമെന്നാണ് വിവരം. മാറാട് സ്വദേശികളായ ആദർശ്, അമൽ, അക്ഷയ്, സനൂജ്, അഷ്റഫ്, അമിത് എന്നിവർക്കാണ് പരിക്കേറ്റത്.

കൂടരഞ്ഞി – കക്കാടംപൊയില്‍ പാതയില്‍ പീടികപ്പാറ പള്ളിക്ക് സമീപം യുവാക്കള്‍ സഞ്ചരിച്ച ഓപ്പണ്‍ ജീപ്പ് ആണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

ഇറക്കവും വളവുമുള്ള പീടികപ്പാറ ഭാഗത്തുവച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

See also  പോത്തുകല്ലിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം: പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകി നാട്ടുകാർ

Related Articles

Back to top button