Kerala

പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിയിൽ നടപടി; അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്പെൻഷൻ

പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അഡീഷണൽ സെക്രട്ടറി ആർ ഹരിക്ക് സസ്പെൻഷൻ. പി.എസ്.സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറിയാണ് ഹരി. പരീക്ഷ ക്രമക്കേടിൽ പി എസ് സി അംഗങ്ങളെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു . എസ് ശ്രീകുമാർ, എസ് എ സെയ്ഫ്, സ്റ്റാനി തോമസ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. നിയമന ക്രമക്കേടും ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. 

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും പിഎസ്‌സി അംഗങ്ങൾ തയ്യാറായിരുന്നില്ല. ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടരുന്നതിനിടെയാണ് എസ്ഐടിയുടെ ആവശ്യപ്രകാരം മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് അംഗങ്ങൾ എത്തിയത്. 

പിഎസ്‌സിയുടെ കൂടുതൽ അംഗങ്ങളെ നാളെയും ചോദ്യം ചെയ്യും. പിഎസ്‌സി ചെയർമാൻ എം ആർ ബൈജുവിനോട് മറ്റന്നാൾ ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി .

See also  തൃശ്ശൂർ പാർളിക്കാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു

Related Articles

Back to top button