Kerala

മറ്റിടങ്ങളിൽ സ്വീകരിച്ച മാനദണ്ഡമാണ് പാലിച്ചത്‌

വയനാട് ദുരന്തത്തിലെ കേന്ദ്ര സഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കൻമാരുടെ കുത്തിത്തിരിപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇടത് സർക്കാരിനോട് അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജ വാർത്ത നൽകുകയാണ്. മറ്റിടങ്ങളിൽ ദുരന്തമുണ്ടായപ്പോൾ സ്വീകരിച്ച അതേ മാനദണ്ഡമാണ് കേരളവും പാലിച്ചതെന്നും മന്ത്രി പറഞ്ഞു

വയനാട് ദുരന്തത്തിൽ കേരള സർക്കാർ ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവായാണ് സംസാരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല അവകാശമാണെന്നും മന്ത്രി പറഞ്ഞു. എഡിജിപി അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മിണ്ടാതിരിക്കുകയല്ലെന്നും വേണ്ടസമയത്ത് അതുണ്ടാകുമെന്നും റിയാസ് പറഞ്ഞു

See also  ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണമെന്ന് കെപി ഉദയഭാനു

Related Articles

Back to top button