Kerala

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സുഹൈൽ സജീവ് ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.

സുഹൈലിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിച്ചാൽ തെറ്റായ സന്ദേശമുണ്ടാകുമെന്നും പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അപകടത്തിന് പിന്നാലെ മൂന്നാം പ്രതി ടി. ജോയൽ സുഹൃത്തിന് അയച്ച വോയ്‌സ് മെസേജിന്റെ വിവരങ്ങളും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ വാഹനത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

See also  പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിയിൽ നടപടി; അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്പെൻഷൻ

Related Articles

Back to top button