വിജിലൻസ് ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ പരിധിയിൽ നിന്നൊഴിവാക്കിയതിനെതിരേ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി

കൊച്ചി: വിജിലൻസിനു കീഴിലെ ടി 1, ടി 2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്നൊഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരേ വിജിലൻസ് മുൻ ലീഗൽ അഡ്വൈസറും അഭിഭാഷകനുമായ പി.കെ. മുരളീകൃഷ്ണനും ആർടിഐ കേരള ഫെഡറേഷൻ എന്ന സംഘടനയും സമർപ്പിച്ച പൊതുതാത്പര‍്യ ഹർജികൾ ഹൈക്കോടതി തള്ളി.
ഹർജിയിൽ സത‍്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ സത‍്യവാങ്മൂലം നൽകണമെന്നും ടി സെഷൻ പരിധിയിൽ അടങ്ങുന്ന വിവരങ്ങൾ ഏതെല്ലാമാണെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു.
ഒക്റ്റോബർ 22നായിരുന്നു ഇതുസംബന്ധിച്ച് സർക്കാർ ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സർക്കാർ നടപടിക്കെതിരേ വലിയ തോതിൽ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ ഹർജികൾ സമർപ്പിച്ചത്. വിവരാവകാശ നിയമത്തിൽ അനാവശ‍്യ നിയന്ത്രണം കൊണ്ടുവരുന്നതാണ് സർക്കാർ നടപടിയെന്നായിരുന്നു ഹർജിക്കാരൻ ഉന്നയിച്ചത്.



