Kerala

കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിറക്കി പൊതുവിഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും. ഇതുസംബന്ധിച്ച് പൊതുവിഭ്യാസ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സർക്കാർ നിർദേശിക്കുന്ന യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്‍റെ നടപടി. നിലവില്‍ സര്‍വീസിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അധ്യാപകരും പരീക്ഷ പസാകണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. ഇതിനെതിരായ പുരപരിശോധനാ ഹർജി തള്ളുകയും ചെയ്തിരുന്നു.

കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷന്‍ നേടിയവരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച കോടതി വിധി. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ശേഷം നിയമനം ലഭിച്ചവർക്കാണ് ഉത്തരവ് ബാധകം.

See also  ഹേമ കമ്മിറ്റിയെ നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണമെന്ന് കെ കെ ശൈലജ

Related Articles

Back to top button