Kerala

നടിയെ ആക്രമിച്ച കേസ്; ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക: ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ടിബി മിനി ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കുമ്പോൾ ടിബി മിനി കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നുമാണ് ആവശ്യം.

2026 ജനുവരി 12 ന് നടത്തിയ ഈ പരാമർശം കാരണം തന്‍റെ ജോലിക്ക് കളങ്കമുണ്ടാക്കിയെന്നും വ്യാപകമായ സൈബർ പ്രചാരണം തനിക്ക് എതിരെ ഉണ്ടായെന്നും ഹർജിയിൽ ടിബി മിനി പറയുന്നു. നേരത്തെ കോടതിയലക്ഷ്യ ഹർജി നൽകാൻ അഡ്വക്കറ്റ് ജനറലിന് ടിബി മനി പരാതി നൽകിയെങ്കിലും ഈ അപേക്ഷ എജി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി നാളെ പരിഗണിക്കും.

See also  ഇഡി സംഘത്തെ ആക്രമിച്ച കേസിൽ അറസ്റ്റ് തുടരുന്നു

Related Articles

Back to top button