മൂല്യനിര്‍ണയം നടത്താതിരുന്നത് സാങ്കേതിക പിഴവ് മൂലം; പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ അഡീഷണല്‍ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്താതിരുന്നത് സാങ്കേതിക പിഴവ് കാരണമെന്ന് പിഎസ്‌സി പരീക്ഷ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ഹരി ഇക്കാര്യം വ്യക്തമാക്കിയത്. ഹരിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
വരും ദിവസങ്ങളില്‍ പിഎസ്‌സിയിലെ കൂടുതല്‍ അംഗങ്ങളെ ചോദ്യം ചെയ്യാനാണ് തീരുമാനം. പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍ ബൈജുവിനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയിരുന്നില്ല. ഹൈക്കോടതി വിധി വന്നതിനുശേഷം ഹാജരാകാമെന്നാണ് ബൈജു എസ്‌ഐടിയെ അറിയിച്ചത്.
എം.ആർ ബൈജുവിനെ പ്രതി ചേർക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണസംഘം നിയമോപദേശം തേടി. പരീക്ഷാ മൂല്യനിര്‍ണയത്തിലെ വീഴ്ചകള്‍ സാങ്കേതികം മാത്രമെന്ന് പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പുനര്‍മൂല്യനിര്‍ണയം നടത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചുവെന്നും പിഎസ്‌സി അവകാശപ്പെട്ടിരുന്നു.
ആസൂത്രണ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ആയിരുന്നു പിഎസ്‌സിയുടെ ഈ വാദങ്ങൾ.



