Kerala
അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്നു മണിക്കൂറിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ആന്ധ്ര തീരത്ത് തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ ഞായറാഴ്ച വരെ മഴ തുടരും.
ലക്ഷദ്വീപിന് മുകളിലും, തെക്കൻ തമിഴ്നാട്ടിന് മുകളിലുമായി ചക്രവാത ചുഴികളും നിലനിൽക്കുന്നതും മഴ സ്വാധീനിക്കും. ബുധനാഴ്ച കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട ജില്ലയിലും യെലോ അലര്‍ട്ടാണ്.



