Local
തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിൽ മുക്കം ഉപജില്ല കലോത്സവത്തിന് പന്തൽ കാൽനാട്ടൽ നിർവഹിച്ചു

തിരുവമ്പാടി: നവംബർ 9, 10, 11 തീയതികളിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജി. മുഹമ്മദ് ചടങ്ങ് നിർവഹിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ, ജനറൽ കൺവീനർ വിപിൻ എം. സെബാസ്റ്റ്യൻ, മുക്കം എ.ഇ.ഒ. ടി. ദീപ്തി, സജി തോമസ് പി., കൺവീനർ സുനിൽ പോൾ, ടി.പി. അബൂബക്കർ, നിസാം കാരശ്ശേരി, കെ.പി. ജാബിർ, നവാസ് കെ.വി., സാഹിർ പി.യു., നസീബ് യു., മോയിൻ കാവുങ്ങൽ, മുജീബ്റഹ്മാൻ പി.എം. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.



