Kerala
ബിഎൽഎം കേസിൽ പൊലീസിന് ഹൈക്കോടതിയുടെ കർശന നിർദേശം; പ്രതികളെ ഭീഷണിപ്പെടുത്തരുത്

കൊച്ചി: ബിഎൽഎം കേസിൽ പ്രതികളെ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസിലെ പ്രതികളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും ആഭ്യന്തരവകുപ്പിനും കേരള പൊലീസിനും കോടതി നിർദേശം നൽകി.
ബിഎൽഎം മുൻ ചെയർമാൻ ആർ. പ്രേംകുമാർ സമർപ്പിച്ച റിട്ട് ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് ഹരജി പരിഗണിച്ചത്.ഭാരതീയ ന്യായസംഹിതയിലെ 35(3) വകുപ്പ് പ്രകാരം പ്രതികൾക്ക് നോട്ടീസ് നൽകിയ ശേഷമേ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്താവൂ എന്നും കോടതി വ്യക്തമാക്കി. മുൻകൂർ നോട്ടീസ് നൽകാതെ പ്രതികളെ ചോദ്യം ചെയ്യാനോ അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെടാനോ പാടില്ലെന്നാണ് കോടതിയുടെ നിർദേശം.



