Kerala

ആലുവയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ ലോറിയിടിച്ച് 11 വയസുകാരൻ മരിച്ചു

കൊച്ചി: ആലുവ മുപ്പത്തടത്ത് 11 വയസുകാരൻ ലോറിയിടിച്ചു മരിച്ചു. പാനായിക്കുളം സ്വദേശി അമാനുള്ള ഹാരിസ് എന്ന ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണമായ അപകടം.

ഇന്ന് രാവിലെ മുപ്പത്തടത്തം ഓഞ്ഞത്തോട് പാലത്തിന് സമീപമാണ് അപകടം നടന്നത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന അമാനുള്ളയെ ലോറി പിറകില്‍ നിന്ന് വന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്. എന്നാല്‍ ലോറി ഇടിച്ചിട്ടില്ലെന്നും കുട്ടിയുടെ സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നുമാണ് ലോറി ഡ്രൈവറുടെ വാദം. ലോറി ഡ്രൈവര്‍ പ്രിജു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറിയും പൊലീസ് പിടിച്ചെടുത്തു.

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാനായിക്കുളം വലിയപറമ്പില്‍ റഫീഖിന്റെ മകനായ അമാനുള്ള ഹാരിസ് ആലുവ സെൻ്റ് ഫ്രാന്‍സിസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

See also  പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

Related Articles

Back to top button