Kerala

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്ക്, പിതാവിനെതിരെ കേസെടുത്ത് പൊലീസ്

കാസർകോട്: തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു. കാസർകോട് പൂച്ചക്കാട് വീട്ടിൽ അഭാസ് അഹമ്മദിനാണ് വയറിന് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ തോക്കിന്റെ ഉടമയായ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

പിതാവിന്റെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന തോക്ക് 17കാരൻ എടുത്ത് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് 17കാരൻ പൊലീസിന് നൽകിയ മൊഴി. വെടിയേറ്റതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്ക് അലക്ഷ്യമായി സൂക്ഷിച്ചതിനാണ് പിതാവിനെതിരെ പൊലീസ് കേസെടുത്തത്. തോക്കിന് ലൈസൻസുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

See also  ഡി മണിക്ക് പിന്നിൽ ഇറിഡിയം തട്ടിപ്പ് സംഘമെന്ന് എസ് ഐ ടി; ശബരിമല സ്വർണക്കൊള്ള ബന്ധത്തിന് തെളിവില്ല

Related Articles

Back to top button