Kerala

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്: ചെയർമാൻ ആർ. പ്രേംകുമാറിന്റെ ഭാര്യയെയും മകനെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തു

കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്ന ബിഎൽഎം (ഭാരത് ലജ്‌ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി) സാമ്പത്തിക തിരിമറി കേസിൽ നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. സൊസൈറ്റി സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിന്റെ ആർ. പ്രേംകുമാറിന്‍റെ ഭാര‍്യ പ്രഭ, മകൻ, മരുമകൻ എന്നിവരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു.

​സാധാരണക്കാരിൽ നിന്ന് ഉയർന്ന പലിശയും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് സൊസൈറ്റി വഴി സമാഹരിച്ച നിക്ഷേപത്തുക, ചട്ടവിരുദ്ധമായി പ്രേംകുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിലേക്ക് വകമാറ്റി ചെലവഴിച്ചതായി ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ബന്ധുക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

​നേരത്തെ ചെന്നൈയിൽ വെച്ച് അറസ്റ്റിലായ പ്രേംകുമാറിന്, അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് പ്രേംകുമാറിന്റെ 103 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു.

​അതേസമയം, ഭാരതീയ ന്യായസംഹിതയിലെ 35(3) വകുപ്പ് പ്രകാരം മുൻകൂർ നോട്ടീസ് നൽകാതെ പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. പ്രേംകുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  സഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം; സഭാ കവാടത്തിൽ രണ്ട് എംഎൽഎമാർ സത്യാഗ്രഹമിരിക്കും

Related Articles

Back to top button