Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ഇനി ‘സ്പാർക്ക്’ വഴി; ഉത്തരവിറങ്ങി: പരിഷ്കാരം ജനുവരി മുതൽ

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉള്‍പ്പെടെ ശമ്പളം ഇനി സ്പാര്‍ക്ക് സംവിധാനത്തിലൂടെ. സുതാര്യത ഉറപ്പാക്കാന്‍ എന്ന് വിശദീകരിച്ചുകൊണ്ടാണ് ഈ നീക്കം. 2027 ജനുവരി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും

ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ആളുകളുടെ ശമ്പളം എഴുതിയെടുക്കുന്ന രീതിയായിരുന്നു കേരളത്തില്‍ ഇക്കാലമത്രയും നിലവിലുണ്ടായിരുന്നത്. അതിലാണ് ഇപ്പോഴൊരു മാറ്റമുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും അലവന്‍സും രേഖപ്പെടുത്തുന്നതും ലഭിക്കുന്നതും സ്പാര്‍ക്ക് സംവിധാനത്തിലൂടെയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കൂടി ഈ സംവിധാനം ഉപയോഗിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

മന്ത്രിമാരെക്കൂടാതെ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് മറ്റ് നിയമസഭാ സാമാജികര്‍ എന്നിവരുടെ ശമ്പളവും ഇനി സ്പാര്‍ക്ക് സംവിധാനത്തിലൂടെയായിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി. സ്പാര്‍ട്ട് ഐഡി രജിസ്‌ട്രേഷനില്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ അതോരിറ്റീസ് എന്ന് പ്രത്യേകം രേഖപ്പെടുത്തി ലിസ്റ്റ് ക്രമം ചെയ്യാനുള്ള നിര്‍ദേശവും വകുപ്പ് നല്‍കിയിട്ടുണ്ട്.

See also  തിരുവനന്തപുരത്ത് മകൻ പിതാവിനെ അടിച്ചു കൊലപ്പെടുത്തി

Related Articles

Back to top button