Kerala

ചാല സ്വർണക്കവർച്ച: 4.2 പവൻ സ്വർണം കൂടി കണ്ടെത്തി; ഒളിപ്പിച്ചിരുന്നത് മുടവൻമുകളിലെ വീടിന് പിന്നിലുള്ള ചതുപ്പിൽ

ചാലയില്‍ നിന്ന് കവര്‍ന്ന കൂടുതല്‍ സ്വര്‍ണം കണ്ടെത്തി പൊലീസ്. മുടവന്‍മുകളില്‍ വീടിനു പുറകുവശത്തെ ചതിപ്പില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത് കണ്ടെത്തിയത്. കവര്‍ച്ചക്കുശേഷം സംഘം ഇവിടെയെത്തി വസ്ത്രം മാറി പോയിരുന്നു. 4.2 പവനാണ് മുടവന്‍മുകളില്‍ നിന്ന് കണ്ടെത്തിയത്. പ്രതിയായ വിനോദ് ആന്റണിയുമായാണ് അന്വേഷണസംഘം പരിശോധന നടത്തിയത്.

പ്രതികള്‍ കുഴിച്ചിട്ട ഒരു കിലോ 700 ഗ്രാം സ്വര്‍ണം കഴിഞ്ഞദിവസം വെള്ളായണിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. സ്വര്‍ണം ഒളപ്പിക്കാന്‍ ആസൂത്രണം ചെയ്തത് ഒന്നാംപ്രതി അനൂപ് ആണെന്നാണ് വിവരം. പ്രതികളില്‍ ഒരാള്‍ തന്നെയാണ് സ്വര്‍ണം കുഴിച്ചെടുത്ത സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യലും തുടരുകയാണ്.

അതേസമയം, സ്വര്‍ണ വ്യാപാരിയായ ജയറാമിനെതിരെ ഇതുവരെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത് നാല്‍പതോളം പരാതികളാണ്. ഇതുവരെ ഇരുപതിനോടടുത്ത് കേസുകള്‍. ഇന്നലെ മാത്രം മൂന്ന് എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തു. വഞ്ചന കുറ്റം, ഗൂഢാലോചന തുടങ്ങിയവയാണ് ചുമത്തിയ കുറ്റങ്ങള്‍. സ്വര്‍ണത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞു പറ്റിക്കുന്നതാണ് ജയറാമിന്റെ പതിവ് രീതിയെന്ന് പൊലീസ് പറയുന്നു. മോഷണക്കേസില്‍ പിടിയിലായതിന് ശേഷവും പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരെത്തി. പിന്നാലെയാണ് പുതിയ സാമ്പത്തിക ക്രമക്കേട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പണം തിരികെ ചോദിച്ചെത്തിയ ഉപഭോക്താക്കളെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

See also  നാറ്റ്‌കോ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; ആരോഗ്യ മന്ത്രിയെ കാണാൻ പലരും വരുമെന്ന് കെ മുരളീധരൻ

Related Articles

Back to top button