Gulf
ബഹ്റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചു

മനാമ: ബഹ്റൈനിലെ സൂഖ് വാഖിഫിലുള്ള ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയമാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടത്തിൽ കഴിഞ്ഞിരുന്ന താമസക്കാരെ സിവിൽ ഡിഫൻസ് സംഘം ഉടൻതന്നെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സിവിൽ ഡിഫൻസിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. നാഷനൽ ആംബുലൻസ് സംഘവും സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾക്കും നടപടികൾക്കും നേതൃത്വം നൽകി. കെട്ടിടത്തിൽ തീപിടിക്കാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



