Local
സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ ഫ്ലോറിയറ്റ് ഇന്റർനാഷണൽ സ്കൂളിന് തിളക്കമാർന്ന നേട്ടം

പുളിക്കൽ: സഹോദയ സംഘടിപ്പിച്ച 2026-ലെ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച് പുളിക്കൽ വലിയപറമ്പിലെ ഫ്ലോറിയറ്റ് ഇന്റർനാഷണൽ സ്കൂൾ.
ഭരതനാട്യത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ നൈഷ കെ. മൂന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ, മോഹിനിയാട്ടത്തിലും നാടോടിനൃത്തത്തിലും നൈഷ കെ. എ ഗ്രേഡും നേടി. ഇംഗ്ലീഷ് എക്സ്റ്റംപർ മത്സരത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഹഷ്മത്ത് എ ഗ്രേഡ് കരസ്ഥമാക്കി.
വിദ്യാർത്ഥികളുടെ ഈ മികച്ച വിജയം സ്കൂളിന് അഭിമാനകരമാണ്. വിജയികളായ വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും മറ്റ് അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.



