Kerala

തോമസ് കെ തോമസ് മന്ത്രിയായേക്കും

എകെ ശശീന്ദ്രനോട് എൻസിപി ദേശീയ നേതൃത്വം ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്. ഇന്നലെ നടന്ന ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗത്തിൽ മന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു. മന്ത്രി രാജിവെച്ച് ഒഴിഞ്ഞു പോകണമെന്നുവരെ വിമർശനം ഉയർന്നു

പാർട്ടിയിലെ മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ മുഖ്യമന്ത്രിക്ക് കത്തും നൽകിയിട്ടുണ്ട്. എകെ ശശീന്ദ്രനും തോമസ് കെ തോമസിനും പാർട്ടി അധ്യക്ഷൻ പിസി ചാക്കോ കത്തും നൽകിയിട്ടുണ്ട്.

രണ്ട് വർഷത്തെ കരാർ പ്രകാരം ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിന് പിന്നാലെ ശശീന്ദ്രനും തോമസ് കെ തോമസും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുമായും എകെ ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി.

See also  സസ്‌പെൻഷന് ശേഷവും മാധ്യമങ്ങൾക്ക് അഭിമുഖം; എൻ പ്രശാന്തിന് ചാർജ് മെമ്മോ

Related Articles

Back to top button