Kerala

ഗുണ്ടാത്തലവൻ നസീം ദുറാനി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി കമ്പനി’യുമായി അടുത്ത ബന്ധം

ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ വീടിനു സമീപം യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ ഗുണ്ടാത്തലവൻ നസീം ദുറാനി (37) പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി അടുത്ത ബന്ധമുള്ളയാളാണ് ദുറാനി. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ വച്ച് ഡൽഹി പൊലീസും നോയിഡ സ്പെഷൽ ടാസ്‌ക് ഫോഴ്സും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ദുറാനി കൊല്ലപ്പെട്ടത്.

നവംബർ 16 നാണ് വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ നിയമമന്ത്രിയുടെ ഓഫിസിനു മുന്നിൽ വച്ച് മുസ്തഫാബാദ് സ്വദേശിയായ സമീർ (26) എന്ന യുവാവ് വെടിയേറ്റു മരിച്ചത്. 20 തവണയാണ് ദുറാനി ഇയാൾക്കു നേരെ വെടിയുതിർത്തത്. നസീം ദുറാനിയുടെ സംഘവും ഹാറൂൺ സൈഫിയുടെ സംഘവും തമ്മിലുള്ള കുടിപ്പകയായിരുന്നു ഈ കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.

റിസ്‌വാൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന നസീം ദുറാനിക്ക് ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാ ഷക്കീലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ജയിലിൽ കഴിയുന്ന ഛോട്ടാ രാജനെ വധിക്കാൻ ദുറാനിയെയാണ് 2016 ൽ ഷക്കീൽ ചുമതലപ്പെടുത്തിയിരുന്നത്. കൂടാതെ പാക്ക്-കനേഡിയൻ മാധ്യമപ്രവർത്തകൻ താരീഖ് ഫത്തയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ കേസിലും ദുറാനി പ്രതിയാണ്. കൊലപാതകം, വധശ്രമം, കവർച്ച തുടങ്ങി ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button