Kerala

ഇരുവഴിഞ്ഞിപ്പുഴയിലെ കുമ്പിടാൻ കയത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരുവമ്പാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പുല്ലൂരാംപാറ ഇരുവഴിഞ്ഞിപ്പുഴയിലെ കുമ്പിടാൻ കയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് നൗഫൽ (20), രാമേശ്വരം സ്വദേശി മൻസൂർ(21) എന്നിവരാണ് മരിച്ചത്.

വിനോദസഞ്ചാരത്തിനായി തമിഴ്നാട്ടിൽനിന്നും എത്തിയ നാലാംഗ സംഘത്തിലെ യുവാക്കളാണ് അപകടത്തിൽ‌പ്പെട്ടത്. വിദ്യാർഥികൾ വെള്ളത്തിൽ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ഉടൻ തന്നെ ഇരുവരെയും കരയ്‌ക്കെത്തിച്ചു.  തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ്; വരും ദിവസങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയെന്ന് ശരീഫ് കുറ്റൂർ

Related Articles

Back to top button