Kerala

ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം; ആർഎസ്എസിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് സുരേന്ദ്രൻ

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് ബിജെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്വേഷണം നടക്കട്ടെയെന്നും ആർഎസ്എസ് നേതാക്കളെ ആർക്കും കാണാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആർഎസ് എസിന് ഒന്നും ഒളിച്ചു വെക്കാനില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

അന്വേഷണത്തോട് സഹകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ആർ എസ് എസ് നേതൃത്വമാണ്. എഡിജിപിയുടെ തൃശൂർ പൂരം വിവാദം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ടിനെ സുരേന്ദ്രൻ വിമർശിച്ചു. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കാനുള്ള നീക്കം അംഗീകരിക്കില്ല. എഡിജിപിക്ക് തെറ്റ് പറ്റിയാൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ദേവസ്വത്തിന്റെ പേരിൽ കെട്ടിവയ്ക്കണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

സുരേഷ് ഗോപിയുടെ വിജയത്തിന്റെ ശോഭ കെടുത്താനാണ് ശ്രമം. എഡിജിപി ഡി ജി പി തമ്മിലുള്ള തർക്കം ബി ജെ പിയുടെ തലയിലിൽ ഇടേണ്ട. നട്ടാൽ മുളയ്ക്കാത്ത നുണകളുമായാണ് സിപിഎമ്മും കോൺഗ്രസും വരുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പീഡനക്കേസിൽ അറസ്റ്റിലായ മുകേഷ് രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

The post ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം; ആർഎസ്എസിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് സുരേന്ദ്രൻ appeared first on Metro Journal Online.

See also  തൃശ്ശൂരിൽ തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു

Related Articles

Back to top button