Kerala

കൂടുതൽ അപകടങ്ങളുണ്ടാക്കുന്നത് സ്വിഫ്റ്റ് ബസ്

കെഎസ്ആർടിസി സ്വിഫ്റ്റിലെ ഡ്രൈവർമാർ മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് സ്വിഫ്റ്റിലെ ഡ്രൈവർമാരാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ആനയറയിലെ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ കോംപൗണ്ടിൽ വച്ചു നടന്ന പൊതുപരിപാടിക്കിടെയാണ് മന്ത്രിയുടെ പരാമർശം.

500ൽ താഴെ ബസ്സ് ഓടുന്ന സ്വിഫ്റ്റ് ഇടിച്ചാണ് കൂടുതൽ പേർ മരിക്കുന്നത്. കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള മര്യാദ സ്വിഫ്റ്റിലെ കണ്ടക്ടർമാരും ഡ്രൈവർമാരും പാലിക്കണം. കെഎസ്ആർടിസിയുടെ യജമാനൻ പൊതുജനമാണ്. സ്വിഫ്റ്റിലെ ജീവനക്കാർ ആളുകളോട് മോശമായി പെരുമാറുന്നുണ്ട്. പരാതി വന്നാൽ അതി തീവ്ര നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ബ്രെത്ത് അനലൈസർ പരിശോധന തുടങ്ങിയതോടെ റോഡ് അപകടം കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. ഒരുമാസം ശരാശരി 40 മുതൽ 48 വരെ അപകടങ്ങൾ നടക്കുന്ന സാഹചര്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ ബ്രെത്ത് അനലൈസർ പരിശോധന തുടങ്ങിയതോടെ അപകടങ്ങൾ കുറയ്ക്കാനായെന്നും ആഴ്ചയിൽ ഒരു അപകടമരണം പോലും ഇല്ലാത്ത നല്ല ദിവസം ഉണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

See also  അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ല; മമ്മൂട്ടി മുഖ്യാതിഥി

Related Articles

Back to top button