Kerala

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 75 വയസ്സായിരുന്നു. അപകടത്തെത്തുടർന്ന് കണ്ണൂരിൽ ചികിത്സയിലായിരുന്നു. ദീർഘകാലം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരിൽ വെച്ച് അപകടത്തിൽപ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കെ കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണൻ നിയമസഭയിൽ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

വടക്കൻ കേരളത്തിലെ കോൺഗ്രസിന്റെ മുഖമായിരുന്ന കെ പി കുഞ്ഞിക്കണ്ണൻ ഏറെ ജനകീയനായ കോൺഗ്രസ് നേതാവായിരുന്നു. കാസർകോട് ജില്ല രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

 

The post മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു appeared first on Metro Journal Online.

See also  എ‍ഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ റിമാൻഡിൽ

Related Articles

Back to top button