World

ലെബനനിൽ വ്യാപക ബോംബാക്രമണം തുടർന്ന് ഇസ്രായേൽ; കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു

ലെബനനിൽ വ്യാപക ബോംബാക്രമണവുമായി ഇസ്രായേൽ. ജനവാസകേന്ദ്രങ്ങളിൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരുക്കേറ്റു. നിരവധി കെട്ടിടങ്ങൾ നിലം പൊത്തി. ബെയ്‌റൂത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടർച്ചയായി ബോംബാക്രമണം നടത്തുകയായിരുന്നു

വ്യാപകമായി ബോംബാക്രമണം നടന്ന ദഹിയ നഗരത്തിലേക്ക് ആംബുലൻസുകൾക്ക് പോലും എത്തിച്ചേരാൻ ആകുന്നില്ലെന്നാണ് വിവരം. മരണസംഖ്യ വർധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച മുതൽ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 700ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്

ഹിസ്ബുല്ല കമാൻഡർമാർ, ആയുധ ഡിപ്പോകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്രായേൽ ന്യായീകരണം. എന്നാൽ കൊല്ലപ്പെടുന്നവരിലേറെയും സാധാരണക്കാരാണ്.

The post ലെബനനിൽ വ്യാപക ബോംബാക്രമണം തുടർന്ന് ഇസ്രായേൽ; കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  അമേരിക്കയിലെ ഫിലാഡൽഫിയയിൽ ആറ് പേരുമായി പോയ ചെറുവിമാനം തകർന്നുവീണു

Related Articles

Back to top button