Kerala
മുഖ്യമന്ത്രിക്ക് അഭിമുഖം നൽകാൻ പിആർ ഏജൻസിയുടെ ആവശ്യമില്ല; പ്രതിരോധിച്ച് മന്ത്രി റിയാസ്

മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പിണറായിയെ പ്രതിരോധിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാൻ പിആർ ഏജൻസിയുടെ സഹായം വേണ്ടെന്ന് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ ദി ഹിന്ദുവിനെതിരെ നിയമ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. വിഷയത്തിൽ ഉയർന്ന വിമർശനങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയാണ് റിയാസ് സംസാരിച്ചത്. മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കിൽ ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും റിയാസ് പറഞ്ഞു.
The post മുഖ്യമന്ത്രിക്ക് അഭിമുഖം നൽകാൻ പിആർ ഏജൻസിയുടെ ആവശ്യമില്ല; പ്രതിരോധിച്ച് മന്ത്രി റിയാസ് appeared first on Metro Journal Online.