Kerala

മലപ്പുറം ജില്ലയെ താറടിച്ച് കാണിക്കാനാണ് ശ്രമം; മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് പിവി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. പിആർ ഏജൻസിയുണ്ടെന്ന് തെളിഞ്ഞതായും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹിന്ദു പത്രത്തിൽ വാർത്ത വന്ന് ഒരു ദിവസം കഴിഞ്ഞാണ് തിരുത്തിയത്. മുഖ്യമന്ത്രി നേരത്തെ പറഞ്ഞത് തന്നെയാണ് ഹിന്ദുവിനും പറഞ്ഞത്.

ഇന്നലെ ആദ്യമായി കരിപ്പൂർ എയർ പോർട്ട് എന്നുപറഞ്ഞു. മലപ്പുറം ജില്ല എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിനെ താറടിച്ച് കാണിക്കാനാണ് ദേശീയ മാധ്യമത്തിന് അഭിമുഖം നൽകിയത്. ബിജെപി-ആർഎസ്എസ് ഓഫീസുകളിൽ ചർച്ചയാക്കാനായിരുന്നു തീരുമാനം

മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം പുറത്തുവിടണം. ബിജെപി ആർഎസ്എസ് നേതാക്കളുമായി ആലോചിച്ചാണ് മുഖ്യമന്ത്രി അഭിമുഖം വായിച്ചതെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതാണ് നല്ലത്. വസ്തുതകൾ തെളിയും വരെ മാറി നിൽക്കുമെന്ന് പറഞ്ഞാൽ കേരള ജനതക്ക് മുഖ്യമന്ത്രിയോടുള്ള സ്‌നേഹം വർധിക്കും. പിണറായി വിജയൻ ഭരണം നടത്തുന്നതിനേക്കാൾ റിയാസിനെ ഭരണം ഏൽപ്പിക്കുന്നതാണ് നല്ലതെന്നും അൻവർ പറഞ്ഞു

The post മലപ്പുറം ജില്ലയെ താറടിച്ച് കാണിക്കാനാണ് ശ്രമം; മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് പിവി അൻവർ appeared first on Metro Journal Online.

See also  നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ

Related Articles

Back to top button