Kerala

വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കമ്മാളൻകുന്നത്ത് സ്വദേശി എം രാമചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരിയിൽ ആയുർവേദ ഔഷധി ഷോപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹം കടയിൽ എത്തിയിരുന്നില്ല.

ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയക്കും.

See also  പിണറായിയിൽ കോൺഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

Related Articles

Back to top button