Education

ഗർഭിണിയായ യുവതിയെ കടന്നുപിടിച്ചു

അർധരാത്രിയിൽ ആശുപത്രിയിൽ ഗർഭിണിയെ കടന്നുപിടിച്ച യുവാവ് പിടിയിൽ. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജിനെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് പ്രതി കൂടിയാണ് മനോജ്.

കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം. മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയായ യുവതിയെയാണ് ഇയാൾ കയറിപ്പിടിച്ചത്. യുവതി ബഹളം വെച്ചതോടെ മനോജ് ഓടി രക്ഷപ്പെടുകയായിരുന്നു

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ മനോജ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

See also  തൃശ്ശൂരിൽ യുവാവിനെ മർദിച്ചു കൊന്നു; ആംബുലൻസ് വിളിച്ചുവരുത്തി പ്രതികൾ രക്ഷപ്പെട്ടു

Related Articles

Back to top button