Kerala

നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ചു

എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കത്തിന് അടുത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിനാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുക്കത്തിന് സമീപം വലിയപറമ്പിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. മുക്കം ഭാഗത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ട ലോറിയിൽ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.

See also  മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം; അമ്മയായ 21കാരിയെ അറസ്റ്റ് ചെയ്തു

Related Articles

Back to top button