Kerala

പിണറായി വിജയൻ മോദി ആകുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ മോദി ആകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതിന് പിന്നാലെ സംസാരിക്കുകയായിരുന്നു സതീശൻ. പ്രതിരോധത്തിൽ ആകുമെന്ന് അറിയാമായിരുന്നതിനാൽ സഭ നടക്കരുതെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നതായും സതീശൻ ആരോപിച്ചു

ചോദ്യങ്ങൾ സഭയിൽ വരാതെ ശ്രദ്ധിച്ചത് അതിന്റെ ഭാഗമാണ്. മുഖ്യമന്ത്രി ഭീതിയിലാണെന്നും സതീശൻ കുറ്റപ്പെടുത്തി. വളരെ ദൗർഭാഗ്യകരമായ കാര്യങ്ങളാണ് സഭയിൽ ഉണ്ടായതെന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസുകൾ ഗൂഢാലോചന നടത്തി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളാക്കി മാറ്റിയെന്നും സതീശൻ ആരോപിച്ചു

നിയമസഭയിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ബഹളമുണ്ടായത്. സ്പീക്കർ തന്നോട് അനാദരവോടെ സംസാരിച്ചു. ഒരു സ്പീക്കറും ഇങ്ങനെ സംസാരിച്ചിട്ടില്ല. കുറ്റബോധം മൂലമാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. താൻ പറഞ്ഞത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ തനിക്കെതിരെ പറഞ്ഞ കാര്യങ്ങൾ രേഖയിൽ നിന്ന് നീക്കം ചെയ്തില്ലെന്നും സതീശൻ പറഞ്ഞു

See also  വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു; സോണിയയും രാഹുലും ഒപ്പം

Related Articles

Back to top button