Education

ഭീരുവായ പ്രതിപക്ഷ നേതാവാണ് വിഡി സതീശൻ

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരിഹാസവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളം കണ്ട ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്ന് റിയാസ് പരിഹസിച്ചു. മലപ്പുറം ജില്ലയെ കുറിച്ച് ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ സതീശൻ ഓടിയൊളിച്ചു.

കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവ് ആര് എന്നതിൽ ഒരു അവാർഡ് പ്രഖ്യാപിച്ചാൽ അതിന് അർഹൻ വിഡി സതീശൻ ആയിരിക്കും. മലപ്പുറം വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകുന്നു. അതിൽ ചർച്ചക്ക് മുഖ്യമന്ത്രി തയ്യാറാകുമ്പോൾ പ്രതിപക്ഷ നേതാവ് ഓടിയിടത്ത് പുല്ല് മുളച്ചിട്ടില്ല

ചർച്ച നടന്നാൽ സതീശനെ ആംബുലൻസിൽ കൊണ്ടുപോകേണ്ടി വന്നാനെ. ഇത്തരം പോരാട്ടത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനാകില്ല. മുൻ പ്രതിപക്ഷ നേതാവ് തന്നെ സഭ ഇന്ന് വരെ കാണാത്ത സംഭവവികാസമാണ് നടന്നതെന്ന് പറഞ്ഞു കഴിഞ്ഞെന്നും റിയാസ് പറഞ്ഞു.

See also  മനുഷ്യന്റെ നിലനില്‍പ്പിന് കഴുകന്മാര്‍ക്കെന്താ കാര്യമെന്ന് പറയാന്‍ വരട്ടെ...

Related Articles

Back to top button