Education

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ അസൈന്റ്‌മെന്റാണ് എഡിജിപി ചെയ്തിരുന്നത്: വിഡി സതീശൻ

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ അസൈന്റ്‌മെന്റ് ആണ് എഡിജിപി ചെയ്തിരുന്നതെന്നും ഇത്രയൊക്കെ ആരോപണങ്ങൾ വരുമ്പോഴും എഡിജിപി അവിടെ നിൽക്കുകയാണെന്നും സതീശൻ പറഞ്ഞു.

കൂടിക്കാഴ്ച സംബന്ധിച്ച ആരോപണങ്ങൾ ആദ്യമായി ഉന്നയിച്ചത് താനാണ്. എന്നാൽ ന്യായീകരണത്തിന്റെ ഭാഗമായി എഡിജിപി സിപിഎമ്മുകാരനല്ലെന്നും പറഞ്ഞിരുന്നുവെന്ന് സതീശൻ പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രി പറയാതെയാണ് നടന്നതെങ്കിൽ പട്ടിൽ പൊതിഞ്ഞ ശകാരമെങ്കിലും നൽകാമായിരുന്നു

കൂടിക്കാഴ്ച നടന്ന് 16 മാസത്തിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് പ്രഹസനം മാത്രമാണ്. ബിജെപി പ്രസിഡന്റിനെ കുഴൽപ്പണ കേസിൽ ഭരണപക്ഷം സഹായിച്ചെന്നും സതീശൻ ആരോപിച്ചു.

The post മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ അസൈന്റ്‌മെന്റാണ് എഡിജിപി ചെയ്തിരുന്നത്: വിഡി സതീശൻ appeared first on Metro Journal Online.

See also  കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിൽ നടന്ന വൻ കവർച്ച; അയൽവാസി പിടിയിൽ

Related Articles

Back to top button