National
ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; തെരച്ചിൽ തുടരുന്നു

ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ കോക്കർനാഗിൽ നിന്നും ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയി. ടെറിട്ടോറിയൽ ആർമി ജവാനെയാണ് തട്ടിക്കൊണ്ടു പോയത്. ഒരു സൈനികൻ ഭീകരരിൽ നിന്നും രക്ഷപ്പെട്ടു
അനന്ത്നാഗിലെ കൊക്കാർനാഗ് ഏരിയയിലെ ഷാൻഗസ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. സിവിൽ വേഷത്തിലായിരുന്നു സൈനികർ എന്നാണ് വിവരം. സൈനികനെ കണ്ടെത്തുന്നതിനായി പ്രദേശത്ത് ആർമിയും ജമ്മു കാശ്മീർ പോലീസും തെരച്ചിൽ നടത്തുകയാണ്.
The post ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; തെരച്ചിൽ തുടരുന്നു appeared first on Metro Journal Online.