National

വ്യവസായിയുടെ ആത്മഹത്യ: നഗ്നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയ മലയാളി ദമ്പതികൾ അറസ്റ്റിൽ

പ്രമുഖ വ്യവസായി ബിഎം മുംതാസ് അലി(52)യുടെ ആത്മഹത്യയെ തടുർന്ന് സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി യുവാവും യുവതിയും അറസ്റ്റിൽ. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റിലായത്. ഇവരടക്കം ആറ് പേർക്കെതിരെയാണ് കേസ്

ഷാഫി, മുസ്തഫ, അബ്ദുൽ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പോലീസ് തെരയുന്ന മറ്റ് പ്രതികൾ. ഇവർ നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു

മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു. ബൈക്കംപാടിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട മുംതാസ് അലി തന്റെ മരണത്തിന് കാരണം ഈ ആറ് പേരാണെന്ന് സൂചിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശം ബന്ധുക്കൾക്ക് അയച്ചിരുന്നു.

The post വ്യവസായിയുടെ ആത്മഹത്യ: നഗ്നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയ മലയാളി ദമ്പതികൾ അറസ്റ്റിൽ appeared first on Metro Journal Online.

See also  അജിത് പവാർ പക്ഷത്തിന് തിരിച്ചടി: മഹാരാഷ്ട്ര മന്ത്രിയുടെ മകൾ ശരദ് പവാർ വിഭാഗം എൻസിപിയിൽ ചേർന്നു

Related Articles

Back to top button