Education

സർക്കാരിൽ നിന്ന് നീതി ലഭിക്കില്ലെന്ന് മനസിലായപ്പോഴാണ് ഗവർണറെ കണ്ടതെന്ന് പിവി അൻവർ

സർക്കാരിൽ നിന്ന് നീതി ലഭിക്കില്ലെന്ന് മനസിലായപ്പോഴാണ് ഗവർണറെ കണ്ടതെന്ന് പിവി അൻവർ എംഎൽഎ. എഐടി അന്വേഷണം സത്യസന്ധല്ലെന്നും ഡിജിപി നല്ല തീരുമാനമെടുക്കുന്ന ആളാണെങ്കിലും അതിന് താഴെയുള്ള ഉദ്യോഗസ്ഥർ എഡിജിപിയുടെ ആളുകളാണെന്നും അൻവർ പറഞ്ഞു.

താൻ ഉന്നയിച്ച സ്വർണക്കടത്തിൽ ആരുടെയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്ന റിപ്പോർട്ട് പൂഴ്ത്തി. പൂരം കലക്കലിലാണ് അജിത് കുമാറിനെ മാറ്റിയത്. താൻ പറയുന്നതിൽ കളവില്ല. കാര്യങ്ങളെല്ലാം ഗവർണറെ ധരിപ്പിച്ചു.

ഗവർണർക്ക് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാം. വാഹനത്തിൽ ഡിഎംകെ കൊടിയും കഴുത്തിൽ പാർട്ടി ഷാൾ അണിഞ്ഞും കയ്യിൽ തോർത്തുമായിട്ടാണ് അൻവർ നിയമസഭയിൽ എത്തിയത്.

The post സർക്കാരിൽ നിന്ന് നീതി ലഭിക്കില്ലെന്ന് മനസിലായപ്പോഴാണ് ഗവർണറെ കണ്ടതെന്ന് പിവി അൻവർ appeared first on Metro Journal Online.

See also  എസി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ വിലക്കിഴിവിൽ: വിന്‍റർ സെയിൽ 28 വരെ

Related Articles

Back to top button