Sports

പിടി ഉഷയെ പുറത്താക്കാൻ നീക്കം

ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പിടി ഉഷയെ പുറത്താക്കാൻ നീക്കം. പിടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ഒക്ടോബർ 25ന് ചേരുന്ന ഐഒഎ യോഗത്തിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുമെന്നാണ് വിവരം

ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറക്കുന്നതും യോഗം ചർച്ച ചെയ്യും. ഒളിമ്പിക്‌സിന് അധിക പണം ചെലവഴിച്ചു, സ്‌പോൺസർഷിപ്പ്, പ്രസിഡന്റിന്റെ ആഡംബര മുറിയിലെ താമസം, പ്രതിനിധി സംഘത്തിൽ അനധികൃതമായി പലരെയും തിരുകി കയറ്റി തുടങ്ങിയ നിരവധി ആരോപണങ്ങൾ ഉഷയ്‌ക്കെതിരെ ഉയർന്നിരുന്നു

See also  ആരാടാ അവനെ ഐപിഎല്ലില്‍ ലേലത്തിനിട്ടത്...; വീണ്ടും അടിച്ച് കയറി രഹാനെ

Related Articles

Back to top button