കവരൈപേട്ട ട്രെയിൻ അപകടം: അട്ടിമറി സാധ്യത പരിശോധിക്കാൻ എൻഐഎ അന്വേഷണം

ചെന്നൈ തിരുവള്ളൂവരിന് സമീപം കവരൈപേട്ട ട്രെയിൻ അപകടത്തിൽ എൻഐഎ അന്വേഷണം. അപകടത്തിൽ അട്ടിമറി സാധ്യത പരിശോധിക്കുന്നതിനാണ് അന്വേഷണം നടത്തുക. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിൻ അപകടത്തിൽ ഉന്നതതല അന്വേഷണം റെയിൽവേ ആരംഭിച്ചിരുന്നു.
ദക്ഷിണ റെയിൽവേ സേഫ്റ്റി കമ്മീഷണർ ഇ എം ചൗധരി അപകട സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വേർപെട്ട് പോയ ബോഗികൾ വൈകിട്ടോടെ ട്രാക്കിൽ നിന്ന് മാറ്റാനാകുമെന്ന് ടിഎൻഡിആർഎഫ് യൂണിറ്റ് ഇൻസ്പെക്ടർ പറഞ്ഞു
എന്നാൽ അപകടം നടന്ന സ്ഥലത്ത് ട്രാക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. ദക്ഷിണ റെയിൽവേ ജനറൽ മാനേജരും അഡീഷണൽ ജനറൽ മാനേജരും പ്രിൻസിപ്പൽ ഡിപ്പാർട്ട്മെന്റ് മേധാവികളും റെയിൽവേയുടെ മറ്റ് ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.
The post കവരൈപേട്ട ട്രെയിൻ അപകടം: അട്ടിമറി സാധ്യത പരിശോധിക്കാൻ എൻഐഎ അന്വേഷണം appeared first on Metro Journal Online.