Kerala
ബൈജുവിന് പിന്നാലെ ശ്രീനാഥ് ഭാസി; വണ്ടിടിച്ച് നിര്‍ത്താതെ പോയതിന് അറസ്റ്റ്

കൊച്ചി: വണ്ടി ഇടിച്ച് നിര്‍ത്താതെ പോയി അറസ്റ്റിലായ നടന്‍ ബൈജുവിന് പിന്നാലെ യുവ നടന്‍ ശ്രീനാഥ് ഭാസി. വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയില്‍ ഭാസിക്കെതിരെ പോലീസ് കേസ് എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മട്ടാഞ്ചേരി സ്റ്റേഷനില്‍ ഹാജരായ ഭാസിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ വിവാദത്തിലാകുകയും ഇതുമായി ബന്ധപ്പെട്ട നടപടി നേരിട്ടുകൊണ്ടിരിക്കെയുമാണ് ഭാസിക്ക് പുതിയ തലവേദന വന്നിരിക്കുന്നത്.
അതേസമയം, നടനെതിരെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
The post ബൈജുവിന് പിന്നാലെ ശ്രീനാഥ് ഭാസി; വണ്ടിടിച്ച് നിര്‍ത്താതെ പോയതിന് അറസ്റ്റ് appeared first on Metro Journal Online.