Kerala

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം: ജിആർ ഇന്ദുഗോപന്റെ ആനോ മികച്ച നോവൽ; എം സ്വരാജിനും പുരസ്‌കാരം

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. 2024ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. പികെഎൻ പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എംഎം നാരായണൻ, ടികെ ഗംഗാധരൻ, കെഇഎൻ, മല്ലിക യൂനിസ് എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചു. സിപിഎം നേതാവ് എം സ്വരാജിന് മികച്ച ഉപന്യാസത്തിനുള്ള എൻഡോവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു

ജിആർ ഇന്ദുഗോപന്റെ ആനോ ആണ് മികച്ച നോവൽ. പൂക്കളുടെ പുസ്തകം എന്ന കൃതിക്കാണ് സ്വരാജിന് പുരസ്‌കാരം. പതിനായിരം രൂപയാണ് സമ്മാനം. കെവി രാമകൃഷ്ണനെയും ഏഴാച്ചേരി രാമചന്ദ്രനെയും അക്കാദമിയുടെ വിശിഷ്ടാംഗത്വം ഫെല്ലോഷിപ്പിനായി തെരഞ്ഞെടുത്തു.

കവിതയിൽ അനിത തമ്പി പുരസ്‌കാരം നേടി. മുരിങ്ങ വാഴ കറിവേപ്പ് എന്ന കൃതിക്കാണ് പുരസ്‌കാരം. ശശിധരൻ നടുവിലിന്റെ പിത്തളശലഭം മികച്ച നാടകമായി തെരഞ്ഞെടുത്തു.

The post കേരള സാഹിത്യ അക്കാദമി പുരസ്‌കാരം: ജിആർ ഇന്ദുഗോപന്റെ ആനോ മികച്ച നോവൽ; എം സ്വരാജിനും പുരസ്‌കാരം appeared first on Metro Journal Online.

See also  അഭിമാനമായി എആര്‍ റഹ്‌മാനും ആടുജീവിതവും; ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം

Related Articles

Back to top button